മീനങ്ങാടി : തുടർച്ചയായ രണ്ടാം ദിവസവും പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർന്നു. ഇന്നലെ ആക്രമണമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സംഭവം ആവർത്തിച്ചത്.ഇന്നലെ തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെട്ടെങ്കിലും, രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്.
പ്രദേശം ജനവാസ മേഖലയായതിനാൽ സ്ഥിതി ഗുരുതരമാകാതിരിക്കാൻ അധികൃതരെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു.തുടർന്ന്, പൾസ് എമർജൻസിടീം കേരളയുടെ ജനറൽ സെക്രട്ടറി സലീമിന്റെ നേതൃത്വത്തിൽ കാവുംമന്ദം യൂണിറ്റ് അംഗങ്ങളായ മുസ്തഫ പി. കെ., മുസ്തഫ വി. ഷിബു, പ്രകാശൻ, അനീഷ്, ശിവാനന്ദൻ എന്നിവരും വാര്യാട് യൂണിറ്റിലെ ഇബ്രാഹിം, ഷാജഹാൻ, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ തേനീച്ചക്കൂട് വിജയകരമായി നീക്കം ചെയ്തു. ഈ ഉദ്യമത്തിൽ പൾസ് ലീഗൽ അഡ്വൈസർ അഡ്വ. ഫൈസൽ അബൂബക്കർ മേൽകമ്മറ്റി അംഗം അക്ബർ മീനങ്ങാടി, വില്ലേജ് ഓഫീസർ ശ്രീ വിനോദ് എന്നിവർ പങ്കടുത്തു. തുടർച്ചയായ തേനീച്ച ആക്രമണം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.കാവുമന്ദം യൂണിറ്റിലെ ചുണകുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ കൂടെ വാര്യാട്, മീനങ്ങാടി യൂണിറ്റ് അംഗങ്ങൾക്കും














