Listen live radio
മോദി സർക്കാരിൻ്റെ വർഗ്ഗീയ ചേരിതിരിവിന് ജനം നൽകിയ മറുപടിയാണ് ജോഡോ യാത്രയുടെ വിജയമെന്ന് എൻ.ഡി.അപ്പച്ചൻ

- Advertisement -
കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന റാലിയും സംഗമവും നടത്തി. ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.പി. ആലി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ധനേഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി.
രാജ്യത്തെ വർഗ്ഗീയമായി ചേരിതിരിക്കാനുള്ള മോദി സർക്കാരിന് ഇന്ത്യയിലെ ജനങ്ങൾ കൊടുത്ത മറുപടിയാണ് ഭാരത് ജോഡോ യാത്രയുടെ വിജയമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ. പറഞ്ഞു. 2024-ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിനും ബി.ജെ.പി.ക്കും കനത്ത തിരിച്ചടിയായിരിക്കും ജനങ്ങൾ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.