Listen live radio

ജോയി പാലക്കമൂലയുടെ പുതിയ കഥാസമാഹാരം ‘മുഖം നഷ്ടപ്പെട്ടവർ പ്രകാശനം ചെയിതു

after post image
0

- Advertisement -

ജോയി പാലക്കമൂലയുടെ പുതിയ കഥാസമാഹാരം ‘മുഖം നഷ്ടപ്പെട്ടവർ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വടക്കനാട് വില്ലേജ്സ് റിസോർട്ടിൽ നടന്ന ‘തുടി’ ദ്വിദിന ചിത്രകലാ ക്യാമ്പിൽ വച്ച് നടന്നു.കർണ്ണാടകത്തിലെ പ്രശസ്ത ചിത്രകാരനായ ശിവ ഹാദിമണി ,ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കലിന് നൽകി കൊണ്ടാണ് പ്രകാശനം നടന്നത്. വൈസ് പ്രസിഡൻ്റ് സതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷർ ശ്രീ.ഷാജി പാംബ്ല സ്വാഗതവും, ശ്രി. എവൺ.പ്രസാദ്, അനീഷ് ചീരാൽ എന്നിവർ ആശംസ പറഞ്ഞു. ശ്രി.ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റിയൻപതോളം ചിത്രകാരൻമാരൻമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൻ്റെ രണ്ടാം ദിനമായ ഞായറാഴ്ച ശ്രി.മോഹൻ മണിമല തുടങ്ങിയ നിരവധി പ്രമവർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Leave A Reply

Your email address will not be published.