Listen live radio
- Advertisement -
കല്‍പ്പറ്റ: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ ‘ശാസ്ത്ര സമീക്ഷ’ തുടങ്ങി. വിദ്യാര്‍ഥികളില്‍ ശാസ്ത്ര ചിന്തയും പരിസ്ഥിതി അവോധവും വളര്‍ത്തുന്നതിനു ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ സംഘടിപ്പിച്ചതാണ് പരിപാടി. വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്കു പുറമേ പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനം, ക്വിസ് മത്സരം എന്നിവയും പരിപാടിയുടെ ഭാഗമാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. ഗവേഷണനിലയം മേധാവി ഡോ.വി.ഷക്കീല അധ്യക്ഷത വഹിച്ചു. മാനന്തവാടി മേരിമാതാ കോളജ് അസി.പ്രഫ.ഡോ.സനു ഫ്രാന്‍സിസ്,പരിസ്ഥിതി പ്രവര്‍ത്തകന്‍ സജി എന്നിവര്‍ പ്രസംഗിച്ചു. ഗവേഷണനിലയം സയന്റിസ്റ്റ് ജോസഫ് ജോണ്‍ സ്വാഗതവും സുജിത് മാരോത്ത് നന്ദിയും പറഞ്ഞു.