Listen live radio

ഡ്രൈവർമാർക്ക് പരിശീലന ക്ലാസ്

after post image
0

- Advertisement -

കൽപറ്റ: പുതിയ അധ്യയനവർഷം അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി വയനാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നടത്തി. ജോയിന്റ് ആർ ടി ഒ ടി. പി. യൂസഫ് ഉദ്ഘാടനം ചെയ്തു. എം വി ഐ വി. ഉമ്മർ ക്ലാസിന് നേതൃത്വം നൽകി. എ എം വി ഐ മാരായ അഭിലാഷ് കെ പി, പ്രഭാകരൻ എം വി, റോഡ് സേഫ്റ്റി വളണ്ടിയർ കുഞ്ഞി മുഹമ്മദ് മേപ്പാടി പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം സ്കൂൾ വാഹന ഡ്രൈവർമാർ ക്ലാസിൽ പങ്കെടുത്തു. പങ്കെടുത്ത ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Leave A Reply

Your email address will not be published.