National

കുഞ്ഞിനെ കടത്താൻ ശ്രമം, പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു∙ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധു ഇടപെട്ട് തടഞ്ഞു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ തടഞ്ഞു നിർത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.