Listen live radio

ഗോത്ര മിത്രം പദ്ധതിക്ക്  തുടക്കമായി

after post image
0

- Advertisement -

 

 

 

വിദ്യാഭ്യാസത്തിലും നിയമപരമായ കാര്യങ്ങളിലും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഗോത്ര മിത്രം പദ്ധതി ഡോണ്‍ ബോസ്‌കോ കോളെജില്‍ സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് കോണ്‍ക്ലേവില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു.  സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ആദിവാസി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍

ലഭ്യമാക്കുന്നതിന് സഹായം നല്‍കുക, അവരുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുക, നിയമപരമായ കാര്യങ്ങളില്‍ ഉപദേശവും സഹായവും നല്‍കുക, ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അവരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പദ്ധതിക്കായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഫീസിലും ഓരോ താലൂക്ക് ലീഗല്‍ സര്‍വീസ് സെന്റര്‍ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കും.

 

ഗോത്ര മിത്രം പദ്ധതിയുടെ ലഘുരേഖ ജില്ലാ ജഡ്ജിയും കെ ഇ എല്‍ എസ് എ മെമ്പര്‍ സെക്രട്ടറിയുമായ ജോഷി ജോണ്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

Leave A Reply

Your email address will not be published.