Listen live radio

കാലുകളില്‍ കാല്‍പ്പന്താവേശം: ആവേശമായി സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

after post image
0

- Advertisement -

 

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കുന്ന കുമ്മായ വരകള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ആവേശം അല തല്ലിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ജില്ലാ ഭരണകൂടം, സ്വീപ്, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണികളില്‍ ആവേശം നിറച്ചു. റവന്യു വയനാട്, എല്‍.എസ്.ജി.ഡി വയനാട്, ജില്ലാ പോലീസ് ടീം, പ്രസ്സ് ക്ലബ് ടീം എന്നീ ടീമുകളാണ് സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ജില്ലാ റവന്യു ടീം ഏകപക്ഷീയമായ ഒരു ഗോളിന് എല്‍.എസ്.ജി.ഡി ടീമിനെയും രണ്ടാം മത്സരത്തില്‍ ജില്ലാ പോലീസ് ടീം ഏകപക്ഷീയമായ 2 ഗോളിന് പ്രസ് ക്ലബ് ടീമിനെയും തോല്‍പ്പിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ പ്രസ് ക്ലബ് ടീമിനെ തോല്‍പ്പിച്ച് എല്‍.എസ്.ജി.ഡി ടീം മൂന്നാം സ്ഥാനം നേടി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ജില്ലാ റവന്യു ടീം ജില്ലാ പോലീസ് ടീമിനെ തോല്‍പ്പിച്ച് വിജയകിരീടം ചൂടി. സൗഹൃദ ഫുട്‌ബോള്‍ മത്സര സമാപനം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. 2023 സന്തോഷ് ട്രോഫി കേരള ടീമംഗമായ മുഹമ്മദ് റാഷിദ് മുഖ്യാതിഥിയായി. വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, ഡെപ്യൂട്ടി കളക്ടര്‍ കെ.കെ ഗോപിനാഥ്,സ്വീപ്പ് നോഡല്‍ ഓഫീസര്‍ പി.യു സിത്താര, അസി. റിട്ടേണിംഗ് ഓഫീസര്‍മാരായ ഇ അനിത കുമാരി, സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.