Listen live radio

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ഏപ്രില്‍ 3 ന് നാമനിര്‍ദേശ പത്രിക നല്‍കും

after post image
0

- Advertisement -

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അന്നേദിവസം വയനാട്ടില്‍ റോഡ് ഷോയും നടത്തും.യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഇതുവരെ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമാണ്. രാഹുല്‍ ഗാന്ധി കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം ഒന്നുകൂടി ശക്തികൂടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി.

ത്രികോണ പോരാട്ടം ശക്തമായതോട രാഹൂലിന് കഴിഞ്ഞ ഭൂരിപക്ഷം നേടാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കുമായി ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി എത്തും. സംസ്ഥാനത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലം കൂടിയാണ് വയനാട്.

Leave A Reply

Your email address will not be published.