Listen live radio

ലോക്‌സഭ തെരഞ്ഞടുപ്പ്: സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം പ്രവര്‍ത്തന സജ്ജം

after post image
0

- Advertisement -

 

ലോക്‌സഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അനധികൃത മദ്യം, ഡ്രഗ്സ്, സമ്മാനങ്ങള്‍, പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെ നീക്കം നിരീക്ഷിക്കുകയും പിടിച്ചെടുക്കുകയും ചെയ്യും. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ നീക്കങ്ങള്‍ എന്നിവയും ടീം നിരീക്ഷിക്കും. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും പ്രചാരണച്ചെലവുകള്‍ നിരീക്ഷിക്കുന്നതിന് എക്‌സ്പെന്റീച്ചര്‍ മോണിറ്ററിങ് ടീം, വീഡിയോ സര്‍വെയ്ലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. വീഡിയോ സര്‍വെയ്ലന്‍സ് ടീം റെക്കോര്‍ഡ് ചെയ്ത് നല്‍കുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ കണ്ടെത്തുകയുമാണ് വീഡിയോ വ്യൂവിങ് ടീമിന്റെ ചുമതല.

 

Leave A Reply

Your email address will not be published.