Listen live radio

ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് മാര്‍ച്ച് നടത്തി

after post image
0

- Advertisement -

അന്യായമായി വനം വകുപ്പ് കുറുവാ ദ്വീപ് അടച്ചുപൂട്ടിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുറുവാ ദ്വീപ് തൊഴിലാളികള്‍ പുല്‍പ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ടൂറിസം വര്‍ക്കേഴ്‌സ് യൂണിയന്‍ കുറുവ ദ്വീപ് യൂണിറ്റ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു മാര്‍ച്ച് നടത്തിയത്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കുചേര്‍ന്നു. പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനമായി ആരംഭിച്ച മാര്‍ച്ചിനെ പുല്‍പ്പള്ളി ഫോറസ്റ്റ് റേ ഞ്ച്ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് സിഐടിയു ജില്ലാ സെക്രട്ടറി വി.വി ബേബി ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി സ്വാഗതം പറഞ്ഞു.ഷിബു പി ജെ അധ്യക്ഷം വഹിച്ചു എം എസ് സുരേഷ് ബാബു, ബിന്ദു പ്രകാശ് ,ടി.ജി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. വി ജെ ബേബി നന്ദി പറഞ്ഞു:പുല്‍പ്പള്ളി റേഞ്ച് ഓഫീസ് മാര്‍ച്ച് ഒരു സൂചന സമരമാണെന്നും ഇതില്‍ തീരുമാനം ഒന്നും ആയില്ലെങ്കില്‍ ഈ മാസം പതിനാലാം തീയതി വിഷുദിനത്തില്‍ വയനാട് കലക്ടറേറ്റില്‍ മുന്നില്‍ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.