.ബത്തേരി പഴൂർ സെൻറ് ആൻറണീസ് പള്ളിയിൽ ധ്യാനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. ചീരാൽ വരികെരി സ്വദേശി പൂവത്തിങ്കൽ ത്രേസ്യ (57) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് അപകടം നടന്നത്. ബസ് കയറാനായി റോഡ് മുറിച്ച് കടന്ന സ്ത്രീ അതേ ബസ് കയറി മരണപ്പെടുകയായിരുന്നു. അപകടം നടന്ന തൽക്ഷണം ആള് മരണപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.














