ബത്തേരി: യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കൃഷ്ണഗിരി, പാതിരിപ്പാലം, കൈതകാട്ടില്‍ വീട്ടില്‍, നവീന്‍ ദിനേഷ്(24)നെയാണ് വ്യാഴാഴ്ച ഉച്ചക്ക് മീനങ്ങാടിയില്‍ നിന്ന് ബത്തേരി എസ്.ഐ സി. രാംകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്. 24.11.2025 തീയതി രാത്രി ബത്തേരി ഗാന്ധി ജംഗ്ഷനില്‍ വെച്ച് നെല്ലറച്ചാല്‍ സ്വദേശിയെ കൈകൊണ്ടടിച്ചും ചവിട്ടിയും ആയുധം കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാള്‍ക്ക് ബത്തേരി സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്.
യുവാവിനെ അക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
‹ മുൻപത്തെ വാർത്ത (Previous)
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
അടുത്ത വാർത്ത (Next) ›
പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടിയിലധികം രൂപയുടെ...