Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

220 -ാമത് പഴശ്ശിദിനാചരണംജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശി കുടീരത്തിൽ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. കർഷകരെയും ഗോത്ര വർഗ്ഗക്കാരെ യും അണിനിരത്തി പഴശ്ശി നടത്തിയ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തണമെന്നും പഴശ്ശി സമരത്തിന്റെ പ്രസക്തി ജനകീയ പങ്കാളിത്തമായിരുനെന്നും മുഖ്യപ്രഭാഷണത്തിൽ ചരിത്രകാരൻ ഡോ പി.ജെ വിൻസൻ്റ് പറഞ്ഞു. പഴശ്ശി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഓർമ്മദിനാചരണത്തിന് തുടക്കം കുറിച്ചു. ചൂട്ടക്കടവിലെ ടിപ്പുവിന്റെ മരുന്നറ പരിസരത്ത് നിന്നും പഴശ്ശികുടിരത്തിലേക്ക് സ്മൃതി യാത്ര നടത്തി. പഴശ്ശി രാജാവിന്റെ പൈതൃകവും സമര പരമ്പരകളും പുതുതലമുറയ്ക്ക് ആഴത്തിൽ പരിചയപ്പെടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിഷയാധിഷ്ഠിത സെമിനാറുകൾ സംഘടിപ്പിച്ചു. പഴശ്ശി സമരങ്ങളുടെ സമകാലിക പ്രസക്തി, പഴശ്ശി സമരങ്ങളിൽ ഗോത്ര വിഭാഗത്തിന്റെ പങ്ക്, പഴശ്ശി സമരങ്ങളുടെ കാർഷിക പശ്ചാത്തലം- പുതു ചരിത്ര വായന, കേരള ചരിത്രത്തിൽ പഴശ്ശി സമരങ്ങളുടെ സ്വാധീനം, പഴശ്ശി സമരങ്ങളുടെ മതേതര മുഖം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ അവതരിപ്പിച്ചു.മാനന്തവാടി പഴശ്ശി കുടീരത്തിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കണ്ണൂർ സർവകലാശാല, ബി.എഡ് സെന്റർ കോഴ്സ് ഡയറക്ടർ എം.പി അനിൽ, മാനന്തവാടി വോക്കെഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.സി തോമസ്, മാനന്തവാടി പ്രസ്സ് ക്ലബ്‌ പ്രതിനിധി കെ.എം ഷിനോജ്, പഴശ്ശി കുടിരം മാനേജർ ഐ.ബി ക്ലമന്റ് എന്നിവർ സംസാരിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *