Saturday, 31 October 2026
|
വയനാട് • കേരളം
TRENDING
▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം ▶ ഒക്ടോബർ 27 ലോക ഓഡിയോ വിഷ്വൽ പൈതൃക ദിനം: (World Day for Audiovisual Heritage) ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (International Animation Day) ▶ ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം ▶ ഒക്ടോബർ 27 ലോക ഓഡിയോ വിഷ്വൽ പൈതൃക ദിനം: (World Day for Audiovisual Heritage) ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
World

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് സഫ് വാന്‍ ഷാനു(38)വാണ് മരിച്ചത്.ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയതെന്നും യാതൊരുവിധ അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാന്‍ എട്ടുവര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് ആരംഭിച്ചത്. യുഎഇയിലെ പ്രവാസി ക്രിക്കറ്റ് കൂട്ടായ്മകളില്‍ മികച്ച ബാറ്ററായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ ടീമുകളെ നയിക്കുകയും മികച്ച കളിക്കാരനുള്ള സമ്മാനം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും മൂന്ന് ആണ്‍കുട്ടികളും നാല് മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമടങ്ങുന്നതാണ് മുഹമ്മദ് സഫ് വാന്റെ കുടുംബം. സഹോദരന്‍ ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. മൃതദേഹം ഇന്നലെ വൈകിട്ട് മുഹൈസിന ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *