Listen live radio

പ്രത്യേക കാലാവസ്ഥാ സാഹചര്യത്തില്‍ മാത്രം വരുന്ന രോഗമല്ല കൊവിഡ്- ലോകാരോഗ്യ സംഘടന

after post image
0

- Advertisement -

ജനീവ: ഇന്‍ഫ്ളുവന്‍സ പോലെ പ്രത്യേക കാലാവസ്ഥാ സാഹചര്യത്തില്‍ മാത്രം വരുന്ന രോഗമല്ല കൊവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന. ജനീവയില്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ മീറ്റിങ്ങില്‍ വെച്ച് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥ മാര്‍ഗരറ്റ് ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്.
‘നാം മഹാമാരിയുടെ ആദ്യഘട്ടത്തിലാണ്. ഇത് ഒരു വലിയ തരംഗമായി മാറാന്‍ പോവുകയാണ്. അത് ചിലപ്പോള്‍ മുകളിലേക്കോ, താഴേക്കോ പോയേക്കാം. രോഗവ്യാപനം കുറയ്ക്കുക എന്നുള്ളതാണ് മികച്ച കാര്യം. കോവിഡിനെ അടിച്ചമര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
അമേരിക്കയില്‍ വേനല്‍ക്കാലത്തും കൊവിഡ് കേസുകളുടെ എണ്ണം കൂടിയത് മാര്‍ഗരറ്റ് ഹാരിസ് ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ ഇപ്പോഴും ഋതുക്കളേപ്പറ്റിയാണ് ചിന്തിക്കുന്നത്. നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒരു പുതിയ വൈറസാണ്. വളരെ വ്യത്യസ്തമായാണ് ഇത് പെരുമാറുന്നത് എന്നുളളതാണ്.
വേനല്‍ക്കാലം നമുക്ക് ഒരു പ്രശ്നമാണ്. എന്നാല്‍ വൈറസ് എല്ലാ കാലാവസ്ഥകളും ഇഷ്ടപ്പെടുന്നതാണെന്നും മാര്‍ഗരറ്റ് ചൂണ്ടിക്കാട്ടി. ആളുകള്‍ കൂട്ടംകൂടുന്നതുമൂലം വൈറസ് വ്യാപനമുണ്ടാകുന്നത് കുറച്ചുകൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.