Sultan Bathery

ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിലെ എൻ.എസ്.എസ് ക്യാമ്പിൽ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം – സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടത്തിയ പരിപാടി ജില്ല വിമുക്തി മിഷൻ മാനേജര്‍ കൂടിയായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ മീനങ്ങാടി മാർ ബസേലിയസ് കോളേജിലെ എം. അശ്വതി, ജെ.എം ഹീര എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ ലാമിയ, ആദി നാരായണൻ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, മാനന്തവാടി കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിലെ വി. നിജാസ്, വി. ആതിര എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് എക്സൈസ് വകുപ്പ് നൽകിയ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വിതരണം ചെയ്തു. സർവ്വജന ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് ബിജി വർഗ്ഗീസ് അധ്യക്ഷയായ പരിപാടിയിൽ വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, ഡയറ്റ് സീനിയർ ലക്ചറർമാരായ ഡോ. വി സതീഷ് കുമാർ, ടി.ആർ ഷീജ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.ആർ അശ്വതി, എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷ്, സുൽത്താൻ ബത്തേരി വിമുക്തി മിഷൻ താലൂക്ക് കോർഡിനേറ്റർ നിക്കോളാസ് ജോസ്, ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിൽ എന്നിവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.