മാനന്തവാടി : ബാംഗ്ലൂരിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അനധികൃത കെട്ടിടങ്ങൾ എന്നുപറഞ്ഞ് നാനൂറോളം കുടുംബങ്ങളെ കൊടും തണുപ്പിൽ പെരുവഴിയിലേക്ക് ഇറക്കിവിട്ട കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമീപനം ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ അനുകരിക്കലാണെന്നും യോഗി സർക്കാരിനെ അനുകരിക്കാനാണ് ഭാവമെങ്കിൽ ശക്തമായ ജനകീയ പോരാട്ടങ്ങളെ കോൺഗ്രസ് സർക്കാരിന് നേരിടേണ്ടി വരുമെന്നും എത്രയും വേഗം ഇരകളെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, ആലി പി,കുഞ്ഞബ്ദുള്ള എം ടി, സുബൈർ നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.














