Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില 30 രൂപ വരെ വർധിപ്പിച്ചു; പാചകവാതക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ആലപ്പുഴ ∙ പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കൂട്ടി. സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കൂട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 മുതൽ 30 വരെ രൂപ കൂട്ടിയിട്ടുണ്ട്. പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നവയ്ക്കാണു വില കൂട്ടിയത്. ചായയ്ക്കും പലഹാരങ്ങൾക്കും വില കൂട്ടിയിട്ടില്ല.പ്രവർത്തനച്ചെലവ് കൂടിയതോടെയാണു ഭക്ഷണത്തിനും വില കൂട്ടേണ്ടി വന്നതെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.നസീർ പറഞ്ഞു. ജില്ലയിൽ ആയിരത്തോളം ഹോട്ടലുകളാണ് അടച്ചത്. പലതും അടച്ച് ഒരാഴ്ച പിന്നിട്ടിട്ടും വാണിജ്യ സിലിണ്ടർ കിട്ടിയിട്ടില്ല.

പാചകവാതക പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കടയടച്ചു പ്രതിഷേധിക്കും. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ചു പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *