Kerala

ഇറക്കത്തിൽ സഞ്ചരിക്കുമ്പോൾ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു; സ്കൂൾ വിദ്യാർഥി മരിച്ചു

ഇലന്തൂർ (പത്തനംതിട്ട)∙ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു സ്കൂൾ വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയ്‌ ഹരിദാസ് വി.ആർ.സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണു മരിച്ചത്. രാവിലെ പത്തു മണിക്കായിരുന്നു സംഭവം. കൊല്ലംമ്പാറ ഇടപ്പെരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോഴായിരുന്നു അപകടം.

നിയന്ത്രണം വിട്ട സൈക്കിൾ വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഇടപ്പെരിയാരം ഗുരുമന്ദിരത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. സഹോദരി:അഭിനവ. വിദേശത്ത് നഴ്സായ അമ്മ നാട്ടിലെത്തുമ്പോൾ സംസ്ക്കാരം നടത്തും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.