പാലക്കാട്∙ അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ അമ്മയുടെ സാരി കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു. മകന് ഗുരുതരമായി പരുക്കേറ്റു. വടകര പതി സ്വദേശിനിയാണ് മരിച്ചതെന്നാണ് വിവരം. അൽപം മുൻപ് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലാണ് അപകടം. ഇരുവരും കോയമ്പത്തൂർ ഭാഗത്തുനിന്നു കഞ്ചിക്കോട് ഭാഗത്തേക്കാണ് പോയിരുന്നത്.
ബൈക്കിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്∙ സാരി, ദുപ്പട്ട, ഷാൾ തുടങ്ങിയ ലൂസ് വസ്ത്രങ്ങൾ പിന്നിലേക്ക് തൂങ്ങാതെ ഉറപ്പിക്കുക. ∙ ഡ്രൈവറും പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് നിർബന്ധം.∙ പിൻസീറ്റ് യാത്രക്കാരൻ കാലുകൾ ഫുട്‌റെസ്റ്റിൽ ഉറപ്പിച്ച് വയ്ക്കണം.∙ വസ്ത്രങ്ങൾ ടയറിലേക്കോ ചെയിനിലേക്കോ പോകുന്നില്ലെന്ന് ഉറപ്പാക്കണം.∙ പെട്ടെന്ന് ശരീരം തിരിക്കുകയോ ചായ്ക്കുകയോ ചെയ്യരുത്.
∙ വാഹനത്തിൽ ചെയിൻ ഗാർഡ്, സാരി ഗാർഡ് ശരിയായി ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.∙ ബ്രേക്ക്, ടയർ, ലൈറ്റ് എന്നിവ യാത്രയ്‌ക്ക് മുൻപ് പരിശോധിക്കുക.∙ വേഗം നിയന്ത്രിക്കുക, പ്രത്യേകിച്ച് ജംഗ്ഷനുകൾ, വളവുകൾ, ദേശീയപാതകൾ എന്നിവടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.∙ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഒഴിവാക്കാൻ മുന്നിൽ പോകുന്ന വാഹനവുമായി ദൂരം പാലിക്കുക∙ ഫോൺ ഉപയോഗിച്ച് ഒരിക്കലും വാഹനമോടിക്കരുത്∙ ദീർഘയാത്രയിൽ ഇടവേളകൾ എടുക്കുക∙ അപകടമുണ്ടായാൽ ഉടൻ 112 / 108 വിളിക്കുക














