കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.














