വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. നമ്പികൊല്ലി വയലിൽ പഴൂർ താഴത്തുവീട് രാജേഷ് റോളുകളാക്കി കൂട്ടിവെച്ചിരുന്നു വൈക്കോലാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിളിച്ച് നാട്ടുകാരുംകൂടി ഇടപെട്ട് തിയണച്ചു. കൂടാതെ സമീപവാസി ട്രാക്ടർഎത്തിച്ച തീപടർന്ന പുൽക്കൂനയ്ക്ക് ചുറ്റും മണ്ണിളക്കിയതിനാലും കൂടുതൽ സ്ഥലത്തേക്ക് തീപടരാതിരിക്കാനും സഹായകമായി. തീപിടുത്തത്തിൽ മുന്നൂറ് കെട്ട് പുല്ല് കത്തിനശിച്ചതായാണ് പറയുന്നത്. ഇതുവഴി കർഷകന് ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.














