നടവയല്‍: നടവയല്‍ ചീങ്ങോട് അയനിമലയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മുളകുപൊടി എറിഞ്ഞ ശേഷംമുഖത്ത് തുണിയിട്ട് വയോധികയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. അയനിമല സരോജിനിയുടെ മാല കവര്‍ന്ന കേസില്‍ നടവയല്‍ പുഞ്ചയില്‍ ജിനേഷ് (37) ആണ് ബത്തേരി ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 1 നാണ് പ്രതി മാല പൊട്ടിച്ചത്.സഹോദരിക്കൊപ്പം താമസിച്ചു വരുന്ന സരോജിനിയുടെ വീട്ടിലെത്തി തലയിലൂടെ മുളക് പൊടി വിതറിയ ശേഷം കഴുത്തിലെ രണ്ടു പവന്‍ തൂക്കം വരുന്നു സ്വര്‍ണ്ണമാലയുടെ പകുതി ഭാഗം കവര്‍ച്ച ചെയ്തു കൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ സരോജിനിയുടെ കഴുത്തിനും കവിളിലും നേരിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് മൊബൈല്‍ ഫോണും, സിസിടിവി യും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.














