Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

എസ്.ബി.ഐ* *ഉപഭോക്താവാണോ* ? *ഓൺലൈൻ ഇടപാടിന് ഇനി ചിലവേറും,* *ഐ.എം.പി.എസിന്* *സർവീസ് ചാർജ് വരുന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ എസ്.ബി.ഐ. നിലവിൽ അഞ്ച് ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾ സൗജന്യമാണ്. ഇതിലാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ മാറ്റം വരുത്താൻ പോകുന്നത്.എത്ര തുക മുതലാണ് ചാർജ് ഈടാക്കുക?25,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്കാണ് ചാർജ് ഈടാക്കുക.25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് രണ്ട് രൂപയും ജി.എസ്.ടിയുമാണ് ചാർജ് ഈടാക്കുക.ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് ആറ് രൂപയും ജി.എസ്.ടിയും ചാർജ് ഈടാക്കും.രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് 10 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.എന്നു മുതലാണ് പുതിയ ചാർജ് നിലവിൽ വരിക?ഫെബ്രുവരി 15 മുതൽ ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് പുതിയ ചാർജ് ഈടാക്കുന്നത് നിലവിൽ വരുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐ.എം.പി.എസ് വഴി ഇടപാട് നടത്താൻ സാധിക്കുക.ബ്രാഞ്ചുകൾ വഴിയുള്ള ഐ.എം.പി.എസിന് ചാർജ് ഉണ്ടോ?ബ്രാഞ്ചുകൾ മുഖേനയുള്ള ഐ.എം.പി.എസ് ട്രാൻസാക്ഷനുകൾക്ക് നിലവിലെ രീതി തുടരും. 1000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ബ്രാഞ്ചുകൾ വഴി ഫീസില്ലാതെ നടത്താം. 1000 മുതൽ 1,00,000 വരെയുള്ള ഇടപാടുകൾക്ക് നാല് രൂപയും ജി.എസ്.ടിയുമാണ് ചാർജ്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ബ്രാഞ്ച് ഇടപാടുകൾക്ക് 12 രൂപയും ജി.എസ്.ടിയും ഫീസ് ഈടാക്കും. രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *