കൊച്ചി ∙ നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചു. വൈകിട്ട് മൂന്നരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതിയോടെയാകും സംസ്കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.














