ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇത്തരം സംഭവം ഉണ്ടായത്. അശോക് നഗർ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ്.














