Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Uncategorized

കോളജിൽ കാർ സ്റ്റണ്ട്, നിയന്ത്രണം വിട്ട കാർ കുട്ടികൾക്ക് നേരെ; വിഡിയോയ്ക്ക് പിന്നാലെ കേസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട് ∙ വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ കാർ സ്റ്റണ്ട് നടത്തി. കാർ ഉടമകളോട് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകി. കോളജ് അധികൃതർക്കും ഉടമകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങാത്ത സാഹചര്യത്തിൽ മോട്ടർ വഹന വകുപ്പു നാളെ കോളജ് അധികൃതരിൽ നിന്നു വിവരം ശേഖരിക്കും.വെള്ളിയാഴ്ച വൈകിട്ട് 4ന് ആണ് കോളജിൽ വിദ്യാർഥികൾ ടെക് എക്സേപോ സംഘടിപ്പിച്ചത്. എല്ലാ അനുമതിയും വാങ്ങിയെന്ന് കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൈകിട്ട് എക്സ്പോയിൽ എത്തിച്ച 4 കാറുകൾ സ്കൂൾ മൈതാനത്ത് റെയ്സ് നടത്തി. ഇതോടെ കുട്ടികൾ മൈതാനത്തു ചിതറി ഓടി.

നിയന്ത്രണം വിട്ട കാർ കുട്ടികൾക്ക് സമീപത്ത് എത്തിയെങ്കിലും വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈതാനത്തു മണ്ണു പറന്നു തമ്മിൽ കാണാത്ത അവസ്ഥയിലും കാർ ഓട്ടം നിർത്തിയില്ല. വിദ്യാർഥികൾ കാർ സ്റ്റണ്ട് വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസും മോട്ടർ വാഹന വകുപ്പും വിവരം അറിഞ്ഞത്. പൊലീസ് എത്തും മുൻപ് വാഹനങ്ങളുമായി വിദ്യാർഥികൾ പോയി.പിന്നീട് പൊലീസ് കോളജ് പ്രിൻസിപ്പലിനോട് അനുമതി നൽകിയതിന്റെ വിശദീകരണം ചോദിച്ചു. സംഭവത്തിൽ നാലു കാർ ഉടമകളും നടക്കാവ് പൊലീസിൽ നാളെ ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *