Listen live radio

ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ത്തു, നാ​വ് മു​റി​ച്ചെടുത്തു; പ​തി​മൂ​ന്നു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തത് അതിക്രൂരമായി കൊ​ല​പ്പെ​ടു​ത്തി

after post image
0

- Advertisement -

ല​ക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത. 13 വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി. ല​ക്കി​ന്‍​പു​രി​ലാ​ണ് സം​ഭ​വം. ക​രി​മ്ബ് പാ​ട​ത്തു​നി​ന്നാ​ണ് ശ​നി​യാ​ഴ്ച മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കു​ട്ടി​യു​ടെ ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും നാ​ക്ക് മു​റി​ച്ച്‌ മാ​റ്റു​ക​യും ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക്രൂ​ര​ബ​ലാ​ത്സം​ഗ​ത്തി​ന് ശേ​ഷം ശ്വാ​സം മു​ട്ടി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്.
സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്‌ യു​പി മു​ന്‍ മു​ഖ്യ​മ​ന്ത്രി മാ​യാ​വ​തി​യും രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച യു​പി​യി​ലെ ഹാ​പു​രി​ല്‍ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Leave A Reply

Your email address will not be published.