Kerala

എലിക്കുവച്ച വിഷം വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണു; വീട്ടമ്മ മരിച്ചു

രാജപുരം (കാസർകോട്) ∙ വിഷം ഉള്ളിൽചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന, കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചു. എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നെന്ന് പറയുന്നു. ഈ ഗ്ലാസിൽ വെള്ളംകുടിച്ചതാണത്രേ മരണകാരണം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് സജീവൻ. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.