Listen live radio

തദ്ദേശ തെരഞ്ഞെടുപ്പ്: തീയതി ചര്‍ച്ചകള്‍ക്കുശേഷം, കൊവിഡ് പ്രോട്ടോക്കാേള്‍ പാലിക്കും

after post image
0

- Advertisement -

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനിക്കൂ എന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ എസ് എസ് കത്ത് നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുളളത്. ബൂത്തില്‍ സാമൂഹ്യ അകലംപാലിച്ച്‌ ക്യൂ ക്രമീകരിക്കാനാവും. ആരോഗ്യവകുപ്പുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രീയപാര്‍ട്ടികളുമായും പൊലീസുമായും ചര്‍ച്ചകള്‍ നടത്തും. അതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കൊവിഡ് പ്രോട്ടാേക്കോള്‍ ബാധകമായിരിക്കും.
മൂന്നുപേരില്‍ കൂടുതല്‍ വീടുകളില്‍ പ്രചരണത്തിന് പോകരുതെന്ന് നിര്‍ദ്ദേശിക്കും -അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് വ്യക്തമല്ല.

Leave A Reply

Your email address will not be published.