Wayanad

വയനാട് മഹാവിസ്മയം: ആഫ്രിക്കൻ ആർടിസ്റ്റ് അഹുമാനി

വെള്ളമുണ്ട:വയനാട് മഹാവിസ്മയമാണെന്നും ശാന്തസുന്ദരമായ വയനാട്ടിലെ വെള്ളമുണ്ടയിലെത്താനും പ്രാദേശിക കലാകാരമാരെ ആദരിക്കുന്നതിന് സാക്ഷിയാവാനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഘാന തിയേറ്റേഴ്സ് ബോർഡ് മെമ്പറും ആഫ്രിക്കയിലെ പ്രശസ്ത കലാകാരനുമായ അൽഫോൺസ്അഹുമാനി പറഞ്ഞു.നാടിനെ ഇളക്കിമറിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ സംഘടിപ്പിച്ച വെള്ളമുണ്ട വൈബ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹൃദ്യമായ സംഗീതവിരുന്നിനാണ് കഴിഞ്ഞ ദിവസത്തെ വെള്ളമുണ്ടയിലെ സായാഹ്നം സാക്ഷ്യംവഹിച്ചത്.

വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ച വെള്ളമുണ്ട വൈബ്സാണ് മറക്കാനാവാത്ത അനുഭവം നാട്ടുകാർക്ക് സമ്മാനിച്ചത്. ഡ്രം കൊണ്ട് ഡ്രംസ് മാന്ത്രികൻ ശ്യാം റോക്ക് നാദവിസ്മയം തീർത്തപ്പോൾ മത്സരിച്ച് കീബോർഡുമായി ആഫ്രിക്കൻ കലാകാരൻമാരും ഒപ്പംചേർന്നു. ചെണ്ടകൊണ്ടുള്ള മേളപ്പെരുക്കവുമായി തരംഗം കലാസമിതിപ്രവർത്തകരും അണിനിരന്നു.സദസ്സിനെ കൈയിലെടുത്ത് ചൈനീസ് ബേസ്ഡ് ഗായകൻ മനൂസ് ഗാനത്തിനൊപ്പം ചുവടുവെച്ച് റോക്ക് ടീമും പ്രേക്ഷകമനം കവർന്നു. വയനാട്ടിലെ ചെറിയ പ്രദേശത്തുണ്ടായ ദുരന്തം വയനാട് മുഴുവൻ ഇല്ലാതാക്കിയെന്ന പ്രതീതിയുണ്ടാക്കിയതായും ഇത് യാഥാർഥ്യമല്ലെന്നു തെളിയിച്ച്‌ ഉയർന്നുവരാൻ വയനാടൻ ടൂറിസത്തിനു സാധിച്ചതായും തെളിയിക്കുന്നതായിരുന്നു വെള്ളമുണ്ട വൈബ്സിന് ലഭിച്ച സ്വീകാര്യത.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.