Sunday, 08 November 2026
|
വയനാട് • കേരളം
TRENDING
▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ ശാസ്ത്രമേളയില്‍ മികച്ച പ്രകടനവുമായി കണിയാരം ഫാ.ജികെഎം സ്‌കൂള്‍ ▶ ടൗണ്‍ഷിപ്പ് രണ്ടാംഘട്ട പുനരധിവാസം:നവംബറോടെ വീടുകള്‍ പൂര്‍ത്തിയാക്കും ▶ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ്
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
World

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ വ്യോമാക്രമണം.

ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം വിജയകരമായി തകർത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *