ബെൽഫാസ്റ്റ് ∙ നോർത്ത് ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രി വൈകി യുവാവിന് നേരെ ക്രൂരമായ തെരുവ് ആക്രമണം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ നാൽപ്പതുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ സൊമാലിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 10:30ന് കിന്നൈർഡ് അവന്യൂവിലായിരുന്നു (Kinnaird Avenue) സംഭവം. അക്രമി യുവാവിനെ നിലത്തുതള്ളിയിട്ട് തലങ്ങും വിലങ്ങും കുത്തുന്നതിന്റെയും കഴുത്തറുക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മുഖത്തും കഴുത്തിലും പുറത്തുമാണ് മാരകമായ പരുക്കുകളുള്ളത്. സ്റ്റാൻലി ടൈപ്പ് യൂട്ടിലിറ്റി കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
∙ രക്ഷകരായത് നാട്ടുകാർ; ഹർലുമായി നേരിട്ടുആക്രമണം കണ്ട പ്രദേശവാസികള്‍ ഇടപെട്ടതാണ് ഇരയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. ഇവരിലൊരാൾ കയ്യിലുണ്ടായിരുന്ന ‘ഹർൽ’ (Hurl – ഐറിഷ് കായിക വിനോദത്തിന് ഉപയോഗിക്കുന്ന സ്റ്റിക്ക്) ഉപയോഗിച്ച് അക്രമിയെ അടിച്ചുവീഴ്ത്തി ആയുധം പിടിച്ചെടുത്തു. പൊലീസ് എത്തുന്നതുവരെ ഇവർ അക്രമിയെ തടഞ്ഞുവെക്കുകയായിരുന്നു. നാട്ടുകാരുടെ ഈ ധീരതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. അക്രമി യുവാവിന്‍റെ തലയിൽ കത്തികൊണ്ട് പലതവണ കുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് പൊലീസ് കത്തി കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.∙ വൻ ജനകീയ പ്രതിഷേധം; 26 കേന്ദ്രങ്ങളിൽ റോഡുകൾ അടയ്ക്കുംഈ ക്രൂരമായ ആക്രമണത്തെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ കടുത്ത ഭീതിയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാമർ ഈ ആക്രമണത്തെ ‘അങ്ങേയറ്റം അപലപനീയം’ (Sickening) എന്നാണ് വിശേഷിപ്പിച്ചത്. കൗൺസിലർ ജോർദാൻ ഡൊറാൻ ഉൾപ്പെടെയുള്ള പ്രമുഖരും സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു രാത്രി 7:00 മണി മുത ൽ നഗരത്തിലെ പ്രധാനപ്പെട്ട 26 കേന്ദ്രങ്ങളിലെ റോഡുകൾ പൂർണമായി അടച്ചിടുമെന്ന അറിയിപ്പ് പുറത്തു വിട്ടിട്ടുണ്ട്. കൂടാതെ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇന്ന് വൈകുന്നേരം 5:30-ഓടെ അടയ്ക്കണമെന്നും പ്രതിഷേധക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.∙ ഇന്ന് രാത്രി 7 മണി മുതൽ അടച്ചിടുന്ന പ്രധാന റോഡുകൾ:1, ക്ലൗഫ്ഫെൻ റൗണ്ട് എബൗട്ട് (Cloughfern Roundabout)2. ക്രംലിൻ റോഡ് (Crumlin Road)3. ലാർൺ റൗണ്ട് എബൗട്ട് (Larne Roundabout)4. ഷോർ റോഡ് (Shore Road)5. ലാനാർക്ക് വേ – ഇരുവശങ്ങളും (Lanark Way – Both Ends)6. കാരിക്ഫെർഗസ് (Carrickfergus)7. ഷാങ്കിൽ റോഡ് (Shankill Road)8. ന്യൂടൗൺആർഡ്സ് റോഡ് (Newtownards Road)9. ബെൽഫാസ്റ്റ് റോഡ്, ബാംഗോർ (Belfast Road, Bangor)10. ഡി സ്ട്രീറ്റ് (Dee Street)11. ബാലിമെന റൗണ്ട് എബൗട്ട് (Ballymena Roundabout)12. കോളറൈൻ (Coleraine)13 പോർട്രഷ് സ.ൊചദൊചയൊ (Portrush)14. ആൻട്രിം (Antrim)15. ഫോൾസ് റോഡ് (Falls Road)16. ആർഡോയ്ൻ റൗണ്ട് എബൗട്ട് (Ardoyne Roundabout)17. ബാലിസില്ലൻ (Ballysillan)18. വെസ്റ്റ്ലാൻഡ് (Westland)19. ഹൈഫീൽഡ് (Highfield)20. മിൽ റോഡ്, ന്യൂടൗൺആബി (Mill Road, Newtownabbey)21. ഡൊണഗാൽ റോഡ് (Donegall Road)22. ഷോർട്ട് സ്ട്രാൻഡ് (Short Strand)23. ലിസ്ബേൺ സിറ്റി സെന്റർ (Lisburn City Centre)24. പോർട്ടാവോഗി വില്ലേജ് (Portavogie Village)25. മോങ്ക്‌സ്ടൗൺ ലൈറ്റ്സ് (Monkstown Lights)26. ബാലിഡഫ് (Ballyduff)














