Entertainment

റോസാപ്പൂവും ചോക്ലേറ്റും സമ്മാനിച്ച് വീട്ടുജോലിക്കാരി, കാൽതൊട്ട് അനുഗ്രഹം വാങ്ങി ദമ്പതിമാർ

നമുക്ക് സന്തോഷം നൽകുന്ന ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. നമ്മുടെ കണ്ണും ഹൃദയവും ഒരുപോലെ നിറക്കുന്നതാകും ഇത്തരത്തിലുള്ള വീഡിയോകൾ. അതുപോലെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

താൻ ജോലി ചെയ്യുന്ന വീട്ടിലെ ആളുകളുടെ വിവാഹ വാർഷികത്തിന് ചോക്ലേറ്റും റോസാപ്പൂവും സമ്മാനിക്കുന്ന വീട്ടുജോലിക്കാരിയാണ് വീഡിയോയിലുള്ളത്. ബെംഗളൂരു സ്വദേശിയായ നേഹ ഹർചന്ദാനി എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്.നേഹ തന്റെ വിവാഹ വാർഷികത്തെ കുറിച്ച് വീട്ടിലെ ജോലികൾ ചെയ്യുന്ന ‘ദീദി’യോട് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് മനസിലോർത്ത് വെച്ച് അവർ നേഹയ്ക്കും ഭർത്താവിനും സമ്മാനങ്ങളുമായി എത്തുകയായിരുന്നു. തന്റെ ഭർത്താവിനോട് പറഞ്ഞ് ബ്ലിങ്കിറ്റ് വഴിയാണ് റോസാപ്പൂവും ചോക്ലേറ്റും ഓർഡർ ചെയ്തതെന്നും വീട്ടുജോലിക്കാരി പറയുന്നു.അവരുടെ ഈ സമ്മാനം കണ്ട് ദമ്പതിമാർ അമ്പരക്കുന്നതും എന്തിനാണ് ഇതൊക്കെ കൊണ്ടുവന്നത് എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് മറുപടിയായി സ്‌നേഹത്തോടെ അവർ സമ്മാനം നീട്ടുകയും ഇരുവരും അവരുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു. ‘എന്നും നിങ്ങളുടെ അനുഗ്രഹം മാത്രം മതി’ എന്ന് നേഹയും ഭർത്താവും വീട്ടുജോലിക്കാരിയോട് പറയുന്നുമുണ്ട്.

ഈ വീഡിയോ നിമിഷനേരത്തിനുള്ളിൽ വൈറലായി. വീട്ടുജോലിക്കാരിയെ അഭിനന്ദിച്ച് പലരും കമന്റും ചെയ്തു. ഈ സ്‌നേഹം വിലമതിക്കാനാകാത്തതാണ് എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഏറ്റവും മനോഹരമായ കാര്യമെന്നും ഇതാണ് യഥാർഥ സ്‌നേഹമെന്നും ചിലർ കുറിച്ചിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.