Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

‘ഐഡി കാണിക്കൂ’; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി∙ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ തടയാൻ ശ്രമിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് മുനീറും സംഘവും എത്തിയത്.

തിരിച്ചറിയൽ കാർഡ് വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോൺഫറൻസ് ഹാളിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തെത്തിയപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥൻ മുനീറിന്റെ നെഞ്ചിലെ ഐഡി കാർഡ് ചൂണ്ടിക്കാട്ടി അത് തിരിച്ചുവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഫീൽഡ് മാർഷൽ മുനീറിനെ സമ്മേളനത്തിലേക്കു ക്ഷണിച്ചതിനെതിരെ ജർമനി ആസ്ഥാനമായുള്ള ‘ജിയേ സിന്ധ് മുത്തഹിദ മഹാസ്’ എന്ന രാഷ്ട്രീയ സംഘടന പ്രതിഷേധിച്ചു. സമ്മേളനം നടന്ന വേദിക്കു പുറത്ത് സംഘടനാ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.ലോകനേതാക്കളും നയതന്ത്രജ്ഞരും സുരക്ഷാ വിദഗ്ധരും ഒത്തുചേരുന്ന ലോകത്തിലെ പ്രധാനപ്പെട്ട സുരക്ഷാ വേദികളിലൊന്നാണ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ്. രാജ്യാന്തര സമാധാനവും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഈ സമ്മേളനം വർഷംതോറും സംഘടിപ്പിക്കാറുള്ളത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *