Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും നടപടിയുമായി ഡൽഹി സർക്കാർ; മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിയുമായി സർക്കാർ. പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തതും റോ‍ഡിൽ ഓടുന്നതുമായ കാലാവധി കഴിഞ്ഞ വാഹനങ്ങൾ മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുമെന്നു ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമാണു നീക്കം.നടപടി എന്തെല്ലാം ?10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾ (ഇഒവി) ആയി തരംതിരിച്ചിട്ടുണ്ട്. ബിഎസ്-III അല്ലെങ്കിൽ അതിലും കുറഞ്ഞ എമിഷൻ മാനദണ്ഡങ്ങളുമുള്ള വാഹനങ്ങളും ഇഒവി പരിധിയിൽ വരും.

ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ ഓടുന്ന ഇഒവി വാഹനങ്ങൾ നിയമപ്രകാരം മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുകയും പൊളിച്ചുമാറ്റുകയും ചെയ്യുമെന്നു ഗതാഗത വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. പഴയ വാഹനങ്ങളുടെ ഉടമകളോട് നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (NOC) നേടാനും അവരുടെ വാഹനങ്ങൾ നഗരത്തിനു പുറത്തേക്കു മാറ്റാനും ഗതാഗത വകുപ്പ് അഭ്യർഥിച്ചു. ഇഒവി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി പ്രത്യേക സ്ക്വാഡുകളെ വിന്യസിക്കുമെന്നും അറിയിപ്പുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *