Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ; ‌പെൻഷൻ തട്ടിപ്പ് സംശയിച്ച് പൊലീസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബര്‍ലിന്‍ ∙ ജർമ്മനിയിൽ 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. 82 വയസ്സുള്ള മകളോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ജർമ്മൻ പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ഏകദേശം 1,500 യൂറോ (1,780 ഡോളർ) വരുന്ന അമ്മയുടെ പെൻഷൻ തുടർന്നും കൈപ്പറ്റുന്നതിനായി മകൾ വർഷങ്ങളോളം മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. റുഹ്മാൻസ്ഫെൽഡൻ എന്ന ചെറിയ ബവേറിയൻ പട്ടണത്തിലെ മേയറാണ് പൊലീസിന് വിവരം നൽകിയത്.

1922-ൽ ജനിച്ച സോഫിക്ക് ജന്മദിനാശംസ നേരാൻ കഴിഞ്ഞ എട്ടു വർഷമായി മേയർ വെർണർ ട്രോയിബർ അവരെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. ഓരോ തവണ സന്ദർശിക്കുമ്പോഴും ഒന്നുകിൽ വാതിൽ അടച്ചിട്ടിരിക്കുന്നതാണ് കണ്ടതെന്നും, അല്ലെങ്കിൽ മകൾ ക്രിസ്റ്റ തന്നെ ഒഴിവാക്കാൻ എന്തെങ്കിലും കാരണം പറഞ്ഞിരുന്നുവെന്നും മേയർ ബിൽഡിനോട് പറഞ്ഞു. ഒടുവിൽ, അമ്മ രണ്ടു വർഷം മുൻപ് ചെക്ക് റിപ്പബ്ലിക്കിൽ വച്ച് മരിച്ചുവെന്ന് മകൾ പറഞ്ഞതിനെത്തുടർന്ന് അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സോഫിയുടെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണം ഏതാനും വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചതെന്നല്ലാതെ മരണകാരണമോ തീയതിയോ കണ്ടെത്താനായില്ലെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും, പെൻഷൻ തട്ടിപ്പ് സംശയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *