Listen live radio

ഇന്ത്യുടെ കോവിഡ് വാക്സീന്‍ ഈ വര്‍ഷം ലഭ്യമായേക്കില്ല; റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ല…

after post image
0

- Advertisement -

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന കോവിഡ് വാക്സീന്‍ ഈ വര്‍ഷം ലഭ്യമായേക്കില്ല. ഇക്കാര്യത്തില്‍, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ വാക്സീന്‍ വികസിപ്പിച്ച ഭാരത് ബയോടെക്കും സൈഡസ് കാഡിലയും സൂചന നല്‍കി.
വാക്സീന്റെ ഫലപ്രാപ്തിക്കു പുറമേ, ഇത് എത്രകാലത്തേക്കു സുരക്ഷിതത്വം നല്‍കുമെന്നതു ചുരുങ്ങിയ കാലമെങ്കിലും പരിശോധിച്ചാകും സൈഡസ് കാഡില വാക്സീന്‍ പുറത്തിറക്കുക. ഇതിനു 4 മുതല്‍ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതനുസരിച്ച്‌ അടുത്തവര്‍ഷം മാര്‍ച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്-ഡി’ വാക്സീന്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമാവു.
എപ്പോള്‍ വാക്സീന്‍ പുറത്തിറക്കുമെന്ന കാര്യത്തില്‍ വ്യക്തമായ സമയക്രമം പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ സമയത്തെക്കാള്‍ പ്രധാനം ഗുണനിലവാരവും സുരക്ഷിതത്വവുമാണെന്ന നിലപാടാണ് ഭാരത് ബയോടെക്കിന്. ഇവര്‍ വികസിപ്പിച്ച ‘കോവാക്സീന്‍’ സെപ്റ്റംബറിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്കു കടക്കുക. അതേസമയം, തദ്ദേശീയമായി വികസിപ്പിച്ച ഈ 2 വാക്സീനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ ശുഭകരമാണ്.
ഇവയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കിലും 300ല്‍പരം വൊളന്റീയര്‍മാരിലായി നടന്ന പരീക്ഷണത്തില്‍ സാധ്യതാ വാക്സീന്‍ സുരക്ഷിതമെന്നു തെളിഞ്ഞു. ഇവ കാര്യമായ വിപരീത ഫലങ്ങളും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍, ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇതു കൂടുതല്‍ ഉറപ്പിക്കാനാണു കൂടുതല്‍ പേരിലായി രണ്ടും മൂന്നും ഘട്ട പരീക്ഷണം.
ഇരു കമ്ബനികള്‍ക്കും വാക്സീന്‍ ഗവേഷണ നടപടികള്‍ വേഗത്തിലാക്കാന്‍ നേരത്തെ സര്‍ക്കാരില്‍ നിന്നടക്കം സമ്മര്‍ദമുണ്ടായിരുന്നു. മനുഷ്യരിലെ പരീക്ഷണത്തിന് ആദ്യം തിരഞ്ഞെടുക്കപ്പെട്ട കോവാക്സീന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാന്‍ നടപടി വേണമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കത്തടക്കം വിവാദത്തിലായിരുന്നു.

Leave A Reply

Your email address will not be published.