Listen live radio

കൊവിഡില്‍ മരവിച്ച ടൂറിസം മേഖലയിലയ്ക്ക് കൈത്താങ്ങ്; 455 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

after post image
0

- Advertisement -

തിരുവനന്തപുരം: കൊറോണ കാരണം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 25000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു മൂലം പതിനായിരങ്ങളാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ 455 കോടിയുടെ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ 25 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. പലിശയില്‍ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ടൂറിസം രം​ഗത്തെ തൊഴിലാളികള്‍ക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളില്‍ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രത വേണ്ടെന്ന നിലയിലേക്ക് പല കൂട്ടര്‍ ചേര്‍ന്ന് പൊതുബോധം എത്തിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിക്ക് ഇതാണ് കാരണം. നവകേരള സൃഷ്ടിക്കായി സമഗ്ര പദ്ധതി ആവിഷ്കരിച്ച സര്‍ക്കാരാണിത്. അങ്ങനെയുള്ള സര്‍ക്കാരിനെതിരെ സ്വര്‍ണ്ണ കടത്ത് കേസ് തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഗീബല്‍സ് സിദ്ധാന്തമാണ് അവര്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ അപവാദ പ്രചരണം നടത്തുന്നു. വഴിപോക്കര്‍ കയറി ഇറങ്ങുന്ന ഓഫീസല്ല അത്. കളങ്കിതര്‍ ആ ഇടനാഴിയില്‍ എത്തില്ല. പഴയ മുഖ്യമന്ത്രിയുടെ ഓഫിസും വീടും പോലെയല്ല ഇപ്പോഴത്തേതെന്നും ഉമ്മന്‍ ചാണ്ടിയെ സൂചിപ്പിച്ച്‌ കടകംപള്ളി പറഞ്ഞു.

Leave A Reply

Your email address will not be published.