National

വിമാനം പറന്നുയർന്ന ഉടൻ തീപ്പൊരിയും പുകയും; ഡൽഹിയിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി ∙ ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ലേയിലേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം (SG121) സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയർന്ന ഉടൻ എൻജിനിൽ തീപ്പൊരിയും പുകയും കണ്ടതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി ഡൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന 150 ഓളം യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ രണ്ടാമത്തെ എൻജിനിലുണ്ടായ തകരാറാണ് തകരാറിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെല്ലാവരും സാധാരണ നിലയിൽ പുറത്തിറങ്ങിയെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരികെ ഇറക്കാൻ പൈലറ്റ് തീരുമാനിച്ചത്. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ തകരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകൂവെന്നും അധികൃതർ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.