Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

വാഹനം ഓടിക്കുമ്പോഴുള്ള ഒരു ചെറിയ പിഴവ് പോലും എത്രമാത്രം അപകടകരമാണെന്ന് നമുക്ക് അറിയാം. ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ ദുരന്തത്തിലേക്ക് നയിക്കാൻ. അത്തരത്തിലുള്ളൊരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

റൈഡറായ ഒരു യുവതിക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയും വാഹനം താഴ്ചയിലേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചൈനയിൽ നടന്ന ഈ സംഭവം, മറ്റൊരു വാഹനത്തിന്റെ ഡാഷ്ക്യാമറയിലാണ് പതിഞ്ഞത്.ബൈക്കുകൾ‌ക്ക് പിന്നിൽ വന്ന കാറിലെ ഡാഷ്ക്യാം പകർത്തിയ ദൃശ്യങ്ങളിൽ, ഒരു പർവത പാതയിൽ ശ്രദ്ധയോടെ നീങ്ങുന്ന രണ്ട് ബൈക്കുകാരെ കാണാം. ഇരുവരും വളരെ കുറഞ്ഞ വേഗതയിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ, വലതുവശത്തുള്ള, ഓറഞ്ച് ജാക്കറ്റ് ധരിച്ച റൈഡർക്ക് ബാലൻസ് നഷ്ടപ്പെടുന്നതായി കാണാം. വലത്തോട്ട് നീങ്ങിയ ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടമായി ഇടതുഭാഗത്തേക്ക് വരുന്നു.

ആക്സിലറേറ്ററിൽ നിന്ന് കൈയെടുത്ത് ബൈക്ക് നിയന്ത്രിണത്തിലാക്കാൻ ശ്രമിക്കുന്നതിന് പകരം, റൈഡർ ത്രോട്ടിൽ കൂടുതൽ തിരിക്കുന്നതായാണ് ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ, ബൈക്ക് ഇടുങ്ങിയ പാതയിലൂടെ കുതിച്ച്, ഒരു ചെറിയ മൺതിട്ടയിൽ ഇടിച്ച് താഴേക്ക് പതിച്ചു.റൈഡറായ യുവതി ബൈക്കിൽനിന്ന് വായുവിലേക്ക് ഉയർന്നു പൊങ്ങുന്നതും കാണാം. അതേസമയം, അപകടത്തിൽനിന്ന് അത്ഭുതകരമാംവിധം യുവതി രക്ഷപ്പെട്ടെന്നാണ് പ്രാദേശിക ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റൈഡർമാർ സാധാരണയായി ഇത്തരം തെറ്റുകളെ “വിസ്കി ത്രോട്ടിൽ” എന്നാണ് വിളിക്കുന്നത്. ഇത് ഒരുതരം ഭയപ്പാടാണ്. പരുക്കൻ ഭൂപ്രകൃതി കാരണമോ ബാലൻസ് നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, ത്രോട്ടിൽ ഒഴിവാക്കുന്നതിനു പകരം അറിയാതെ ആക്സിലേറ്റർ തിരിക്കുന്നു. ഈ സമയമുണ്ടാകുന്ന ചലനത്തിൽനിന്ന് ബാലൻസ് വീണ്ടെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത് പിന്നീട് വലിയ അപകടത്തിലേക്ക് നയിക്കും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *