Listen live radio

രാജ്യത്തെ കൊവാക്സിന്‍ മനുഷ്യരില്‍ പരീകഷിച്ചു തുടങ്ങി; 17 കേന്ദ്രങ്ങളില്‍ 1500 പേര്‍ സുസജ്ജം

after post image
0

- Advertisement -

ഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിന്‍ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, വില്‍ക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വില്‍പ്പന തുടങ്ങാന്‍ സാധിക്കൂകയുള്ളൂ
കൊറോണ വൈറസിനെതിരായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇന്ത്യയുടെ പരമോന്നത ഡ്രഗ്സ് റെഗുലേറ്ററി ബോഡിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയത്.

Leave A Reply

Your email address will not be published.