Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സ്വർണം വീണ്ടും ഇടിഞ്ഞു, ആഭരണ പ്രേമികൾക്ക് ഇന്നും ആശ്വാസം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവൻ വില 1,15,860 രൂപയായി. 240 രൂപയാണ് പവൻ വിലയിൽ കുറഞ്ഞത്. യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തു വരുന്നത് കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് വില ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ.യുഎസ് – ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില വർധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. യുദ്ധസാഹചര്യത്തില്‍ ഇത് സാധാരണവുമാണ്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ട്രെൻഡ് മാറി. സ്വര്‍ണം വലിയ ചാഞ്ചാട്ടത്തിലായി. കുറച്ചു ദിവസമായി രാജ്യാന്തര വിപണിയിലെ സ്വർണവില ഔൺസിന് 5,000 ഡോളറിന് ചുറ്റും കിടന്നു കയറുകയാണ്. ഇന്ന് പുറത്തു വരാനിരിക്കുന്ന യുഎസ് ഫെഡ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഇനി സ്വർണത്തിന്‍റെ മുന്നോട്ടുള്ള പോക്ക്.

നിലവിലെ സാഹചര്യത്തിൽ യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിലയിരുത്തൽ. ക്രൂ‍ഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തില്‍ യുഎസിൽ അടക്കം പണപ്പെരുപ്പ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വർഷത്തിന്‍റെ അവസാനത്തോടെ നിരക്ക് മാറ്റത്തിന് സാധ്യതയുണ്ടെന്നും വിപണി വിലയിരുത്തുന്നു.കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയാണ്. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,880 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. 265 രൂപയാണ് വെള്ളി വില. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കേരളത്തില്‍ വിവാഹ സീസൺ ആരംഭിച്ചിരിക്കെ വില കുറഞ്ഞത് കല്യാണ പാർട്ടികൾക്ക് ആശ്വാസമാണ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *