ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിലുള്ള അധിക ചാർജുകൾ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സൗജന്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് വിമാനക്കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും യാത്രക്കാർക്ക് അധിക ചാർജുകളുടെ ഭാരം കുറയ്ക്കാനുമുള്ള വലിയൊരു ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
പുതിയ മാർഗനിർദേശങ്ങൾന്യായമായ ലഭ്യത ഉറപ്പാക്കാൻ ഏതൊരു വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ സെലക്ഷൻ ചാർജുകൾ ഇല്ലാതെ സൗജന്യമായി അനുവദിക്കണം.ഒരേ PNR-ൽ യാത്ര ചെയ്യുന്നവരെ ഒന്നിച്ചിരുത്തണംസുരക്ഷയും പ്രവർത്തനച്ചട്ടങ്ങളും അനുസരിച്ച് കായിക ഉപകരണങ്ങളും സംഗീതോപകരണങ്ങളും കൊണ്ടുപോകുന്നത് സുതാര്യവും യാത്രക്കാർക്ക് സൗകര്യപ്രദവുമായ രീതിയിൽ സുഗമമാക്കണം.വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള വ്യക്തവും സുതാര്യവുമായ നയങ്ങൾ കൊണ്ടുവരണംവിമാനങ്ങളടുടെ കാലതാമസം, റദ്ദാക്കൽ, ബോർഡിങ് നിഷേധിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രാ അവകാശ ചട്ടങ്ങൾ കർശനമായി പാലിക്കണം.വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവിടങ്ങളിൽ യാത്ര അവകാശങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണം.യാത്രാ അവകാശങ്ങൾ പ്രാദേശിക ഭാഷകളിൽ വ്യക്തമായി ആശയവിനിമയം നടത്തണം.
നിലവിൽ സീറ്റ് തിരഞ്ഞെടുക്കുന്ന രീതിവിമാനത്തിലെ സീറ്റുകൾക്ക് അവയുടെ സ്ഥാനമനുസരിച്ചാണ് നിലവിൽ വില നിശ്ചയിക്കുന്നത്. വീൻഡോ സീറ്റിനും ഐൽ സീറ്റിനും ഉയർന്ന നിരക്ക് ഈടാക്കുന്നു. അതുപോലെ അധിക ലെഗ്‌റൂം ഉള്ള സീറ്റുകൾക്കും. വിമാനത്തിലെ വളരെ കുറച്ച് സീറ്റുകൾക്ക് മാത്രമേ അധിക ചാർജ് ഈടാക്കാത്തതുള്ളൂ.
അവ കൂടുതലും നടുവിലെ നിരകളിലും പിന്നിലുമായിട്ടാണ് വരുന്നത്. സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ സീറ്റ് തിരഞ്ഞെടുക്കുന്നതിന് അധിക പണം നൽകേണ്ടി വരുന്നതിനെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുകയും ഓപ്പറേറ്റർമാരെ വിമർശിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മന്ത്രാലയത്തിന്റെ ഈ നടപടി വിഷയം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.













