Health

പ്രമേഹ സാധ്യത കുറവ്, പ്രോട്ടീന്‍ കൂടുതൽ: ‘സ്മാർട് അരി ’ വരുന്നു!

ഉയർന്ന പ്രോട്ടീൻ സാന്നിധ്യമുള്ളതും പ്രമേഹത്തിനിടയാക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറവുള്ളതുമായ ‘സ്മാർട് അരി’ വൈകാതെ വിപണിയിലെത്തും. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ– നിസ്റ്റ്) ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ വികസിപ്പിച്ചെടുത്ത അരി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ സാങ്കേതികവിദ്യയുടെ കൈമാറ്റം നടന്നു.

നെല്ല് അരിയാക്കുമ്പോൾ മിച്ചം വരുന്ന പൊടിയരി പോഷകാംശങ്ങൾ ചേർത്ത് യന്ത്ര സഹായത്തോടെ അരിയാക്കി മാറ്റുന്നതാണ് സാങ്കേതിക വിദ്യ. അരിയിലെ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിനൊപ്പം അന്നജത്തിന്റെ ദഹനനിരക്ക് നിയന്ത്രിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കും. ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി12 തുടങ്ങിയവ ലഭ്യമാക്കി പോഷകാഹാര കുറവും പരിഹരിക്കും.പ്രമേഹം വർധിക്കുമെന്ന ഭയം മൂലം പലരും അരിയാഹാരം ഒഴിവാക്കുന്നതിനു പരിഹാരമാണ് പുതിയ അരിയെന്ന് നിസ്റ്റ് അധികൃതർ പറഞ്ഞു.

പലതരം ഭക്ഷണ പദാർഥങ്ങളിലൂടെ ലഭിക്കുന്ന പോഷകാംശങ്ങൾ അരിയിലൂടെ മാത്രം ലഭിക്കുമെന്നതിനാൽ പോഷകാഹാരക്കുറവിനും പരിഹാരമാകും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.