Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

മുട്ടയുടെ പുറംതോടിൽ ഇനി തീയതി പതിപ്പിക്കണം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

യുപിയിൽ മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ പരിഷ്കാരം വരുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും കാലാവധി രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ നീക്കം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം പൗൾട്രി ഫാമുകൾക്കും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വിൽപ്പനക്കാർക്കും ബാധകമാണ്.

മുട്ടയിൽ സ്റ്റാമ്പ് ചെയ്യണം: മുട്ടയുടെ പുറംതോടിൽ തന്നെ വിവരങ്ങൾ രേഖപ്പെടുത്തണം. പാക്കറ്റിലോ ട്രേയിലോ മാത്രം തീയതി വെച്ചാൽ പോരാ.രേഖപ്പെടുത്തേണ്ടവ: മുട്ട ഇട്ട തീയതിയും, അത് ഉപയോഗിക്കാൻ കഴിയുന്ന അവസാന തീയതിയും മുട്ടയിൽ ഉണ്ടായിരിക്കണം.കാലാവധി: മുട്ട ഇട്ട ദിവസം മുതൽ 28 ദിവസം വരെയാണ് പരമാവധി കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.

പരിശോധന: ഏപ്രിൽ 1-ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാർ കടകളിലും ഫാമുകളിലും കർശന പരിശോധന നടത്തും.സാധാരണയായി മുട്ടകൾ ലൂസ് ആയി വിൽക്കുമ്പോൾ അവ എത്ര പഴക്കമുള്ളതാണെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാറില്ല. ഇന്ത്യയിൽ ഇത്തരം ഒരു നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *