Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വാഹന കൈമാറ്റം ഇനി എളുപ്പം; അന്തര്‍സംസ്ഥാന മാറ്റത്തിന് എൻഒസി ഒഴിവാക്കാൻ സര്‍ക്കാര്‍ നീക്കം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം മാറ്റുമ്പോള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ തടസ്സമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിബന്ധന സർക്കാർ ഉടൻ റദ്ദാക്കിയേക്കും.വാഹന കൈമാറ്റ പ്രക്രിയ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക പരിഷ്കാരം അധികൃതർ ആലോചിക്കുന്നത്.നിലവില്‍ മറ്റൊരു സംസ്ഥാനത്ത് വാഹനം രജിസ്റ്റർ ചെയ്യണമെങ്കില്‍, വാഹനം ആദ്യം രജിസ്റ്റർ ചെയ്ത ആർടിഒയില്‍ നിന്ന് എൻഒസി നേടണം. ഇത് പലപ്പോഴും മാസങ്ങള്‍ നീളുന്ന കടമ്പയായാണ് വാഹന ഉടമകള്‍ കാണുന്നത്. എൻഒസിക്ക് പകരം ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ് സംവിധാനം കൊണ്ടുവരാനാണ് നിതി ആയോഗ് രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തിരിക്കുന്നത്. റോഡ് ഗതാഗത മന്ത്രാലയം ഈ നിർദ്ദേശം പരിശോധിച്ചുവരികയാണ്.രാജ്യത്തെ വാഹന രേഖകള്‍ ഇപ്പോള്‍ കേന്ദ്രീകൃത വാഹൻ ഡാറ്റാബേസില്‍ ലഭ്യമാണ്. ഡിജിറ്റല്‍ സംവിധാനം വഴി ഏത് സംസ്ഥാനത്തെ അധികാരികള്‍ക്കും വാഹനത്തിന്റെ കുടിശ്ശികയോ ചലാനുകളോ പരിശോധിക്കാൻ സാധിക്കും. ഈ സാഹചര്യത്തില്‍ ഭൗതികമായ എൻഒസി സർട്ടിഫിക്കറ്റിന്റെ ആവശ്യം അനാവശ്യമാണെന്നാണ് വിലയിരുത്തല്‍. ഈ പരിഷ്കാരം നടപ്പിലായാല്‍ ജോലിയുടെ ഭാഗമായും മറ്റും സ്ഥിരമായി സംസ്ഥാനങ്ങള്‍ മാറി താമസിക്കേണ്ടി വരുന്നവർക്കും, സെക്കൻഡ് ഹാൻഡ് വാഹന വിപണിക്കും വലിയ ആശ്വാസമാകും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *