ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വനിതാസംവരണ നിയമപ്രകാരം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതാസംവരണം വേഗത്തിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിലെത്തിയേക്കും.
2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം നിശ്ചയിക്കാനാണ് നീക്കം. ഇതുപ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽനിന്ന് 816 ആകും. വനിതകളുടെ എണ്ണം 273 ആകും. കേരളത്തിലെ. ലോക്‌സഭാ സീറ്റ് 30 ആയും നിയമസഭാ അംഗബലം 210 ആയും ഉയർന്നേക്കും.














