Listen live radio

മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർടിസി: ഇ-ഗവേർണൻസും കമ്പ്യൂട്ടർവത്കരണവും നടത്താൻ തീരുമാനം…

after post image
0

- Advertisement -

തിരുവനന്തപുരം: അഞ്ച് മാസത്തിനുള്ളില്‍ മുഖം മിനുക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇ-ഗവേര്‍ണന്‍സും കമ്ബൂട്ടര്‍വത്ക്കരണവും നടപ്പാക്കി അത്യാധുനിക സാങ്കേതിക സംവിധാനത്തോടെ സര്‍വ്വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം നടപ്പിലാക്കും. ജി.പി.എസ‌ുമായി ബന്ധപ്പെടുത്തി പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും വരും. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിംഗ് ലഭ്യമാകും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലൈവ് ട്രാക്കിംഗ് ആപ്പ് സേവനവും ലഭ്യമാക്കും. തുടര്‍ന്ന് ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍ എന്നിവ യാത്രക്കാരുടെ വിരല്‍ തുമ്ബില്‍ കിട്ടും.

Leave A Reply

Your email address will not be published.